2/25/13

BALETTAN IN BRIGADE ROAD - PART 1





ബാലേട്ടന്‍ ഇന്‍ ബ്രിഗേഡ് റോഡ്‌ 

Credits Video                                  


സീന്‍ 1 പകല്‍ 

ബാംഗ്ലൂര്‍ - മധ്യാഹ്നത്തോട് അടുത്ത സമയം. അധികം തിരക്കൊന്നുമില്ലാത്ത ഒരു സ്റ്റേറ്റ് ഹൈവേ. ഇടത്തരം വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ ഒരു L ബോര്‍ഡ്‌ വച്ച ചുവന്ന ഹ്യൂണ്ടായ് i10 ഓടിച്ചു കൊണ്ട് Dr. അപ്പുക്കുട്ടന്‍, 30 വയസ്സ്. കാറില്‍ കൂടെ ഭാര്യയും രണ്ടു വയസുള്ള ഒരു കുഞ്ഞും. പതുക്കെ, വളരെ സൂക്ഷിച്ചാണ്  അയാള്‍ വണ്ടി ഓടിക്കുന്നത്. കാര്‍ ഇപ്പോള്‍ ഒരു റെയില്‍വേ ഗേറ്റ് കടക്കുകയാണ്. 

അപ്പുക്കുട്ടന്റെ വണ്ടിയുടെ പുറകില്‍ ഒരു ഇന്‍ഡിക്ക കോള്‍ സെന്റര്‍ ടാക്സി കാര്‍. അതിന്റെ ഡ്രൈവര്‍ വഷളന്‍ - അല്‍പ്പം റാഷ് ഡ്രൈവിംഗ് ആണ്. വര്‍ഷങ്ങളായി വണ്ടി ഓടിക്കുന്നതിന്റെ പരിചയ സമ്പത്ത് നല്‍കുന്ന അഹങ്കാരം അയാളുടെ ഡ്രൈവിങ്ങില്‍ ദൃശ്യമാണ്. അപ്പുക്കുട്ടന്റെ പതുക്കെയുള്ള ഡ്രൈവിംഗ് അയാള്‍ക്ക് ഇഷ്ട്ടപ്പെടുന്നില്ല. അപ്പുക്കുട്ടന്റെ കാറിനെ ഓവര്‍ട്ടെയിക്ക് ചെയ്യാനുള്ള തിടുക്കം ഹോണ്‍ മുഴക്കിക്കൊണ്ട് വഷളന്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത് അപ്പുക്കുട്ടനെ കൂടുതല്‍ അലോസരപ്പെടുത്തുന്നു. 

റെയില്‍വേ ഗേറ്റില്‍ വച്ചു അപ്പുക്കുട്ടനെ ഓവര്‍ട്ടേക്ക് ചെയ്യുന്ന വഷളന്‍. വളരെ റിസ്ക്‌ എടുത്തുള്ള, ഒട്ടും മര്യാദയില്ലാത്ത ഒരു  ഓവര്‍ട്ടേക്കിംഗ്  ആയിരുന്നു അത്. അപ്പുക്കുട്ടന് നിയന്ത്രണം അല്‍പ്പം നിഷ്ടപ്പെടുന്നു. അപ്പുക്കുട്ടന്റെ കാര്‍, വലതു വശത്ത് കൂടെ കയറി മുന്നിലേക്ക് എടുത്ത ടാക്സിയുടെ ഇടതു വശത്തെ പുറകിലെ ഭാഗത്ത് അല്‍പ്പം ഉരസുന്നു.
റെയില്‍വേ ഗേറ്റ് കഴിഞ്ഞ ഉടനെ തന്റെ വണ്ടി റോഡിന്‍റെ ഒരത്തെക്ക് പാര്‍ക്ക് ചെയ്യുന്ന വഷളന്‍. അപ്പുക്കുട്ടന്റെ കാര്‍ തന്റെ കാറില്‍ ഉരസിയത് അയാള്‍ മനസ്സിലാക്കിയിട്ടുണ്ട്. ക്രുദ്ധമായ മുഖത്തോടെ അപ്പുക്കുട്ടനോട് വണ്ടി നിര്‍ത്താന്‍ സൂചന കൊടുക്കുന്ന വഷളന്‍. അപ്പുക്കുട്ടന് പെട്ടന്ന് തന്റെ വണ്ടി നിര്‍ത്താന്‍ കഴിയുന്നില്ല.

അല്‍പ്പം മുന്നോട്ടു പോയതിനു ശേഷം വണ്ടി റോഡിന്‍റെ ഒരതെക്ക് പാര്‍ക്ക് ചെയ്യുന്ന അപ്പുക്കുട്ടന്‍. അപ്പുക്കുട്ടന്റെ കാറിനു നേരെ ഓടി വരുന്ന ടാക്സി ഡ്രൈവര്‍ വഷളന്‍. സമീപത്തൂടെ പോകുന്ന വാഹങ്ങളില്‍ നിന്നും ആകാംക്ഷ പൂര്‍വ്വം നോക്കുന്ന മുഖങ്ങള്‍.

അപ്പുക്കുട്ടനോട് കന്നടയില്‍ എന്തൊക്കെയോ കയര്‍ക്കുന്ന വഷളന്‍. സംഘര്‍ഷഭരിതമായ അപ്പുക്കുട്ടന്റെയും ഭാര്യയുടെയും മുഖഭാവങ്ങള്‍. അവര്‍ക്ക് എന്ത് വേണമെന്ന് നിശ്ചയമില്ല. പുറകിലെ സീറ്റില്‍ ഉറങ്ങിക്കിടക്കുന്ന മകള്‍. 

അപ്പുക്കുട്ടന്‍ പതുക്കെ വിന്‍ഡോ സ്ലൈഡ് ഡൌണ്‍ ചെയ്യുന്നു. എന്തൊക്കെയോ അട്ടഹസിച്ചുകൊണ്ട് ജാലകത്തിന് ഉള്ളിലൂടെ കൈ അകത്തേക്ക് ഇട്ടു അപ്പുക്കുട്ടന്റെ കാറിന്റെ കീ തട്ടിയെടുക്കുന്ന വഷളന്‍. അയാള്‍ തന്റെ കാറിന്റെ സമീപത്തേക്ക് പോകുന്നു. വലിഞ്ഞു മുറുകുന്ന അപ്പുക്കുട്ടന്റെ മുഖം. അത് അപ്പുക്കുട്ടനെ തികച്ചും അപമാനിക്കലാണ്.  

കാറില്‍ നിന്നും ഇറങ്ങി വഷളനെ പിന്തുടരുന്ന അപ്പുക്കുട്ടന്‍. ഭാര്യയും അയാളുടെ കൂടെ ഉണ്ട്.

ടാക്സിയുടെ സമീപത്ത് എത്തി തന്റെ കാറിന്റെ കീ തിരികെ ആവശ്യപ്പെടുന്ന അപ്പുക്കുട്ടന്‍. മറുപടിയായി തന്റെ കാറിന്റെ പുറകു വശത്ത് അല്‍പ്പം പെയിന്റ് നഷ്ട്ടപ്പെട്ടത്  കാട്ടിക്കൊടുക്കുന്ന വഷളന്‍. അയാള്‍ക്ക് കാര്‍ ഷോറൂമില്‍ കൊണ്ട് പോയി പെയിന്റ് ചെയ്തു കിട്ടണം. തന്റെ ഫാമിലി കൂടെ ഉണ്ടെന്നും, പെയിന്റ് ചെയ്യാന്‍ ആവശ്യമായ കാശ് തരാമെന്നും അപ്പുക്കുട്ടന്‍ പറയുന്നുണ്ട്. പക്ഷെ വഷളന്‍ അത് വക വെക്കുന്നില്ല.

ഇതിനടയില്‍ ആളുകള്‍ ഇടപെടുന്നു. അപ്പുക്കുട്ടന് തന്റെ കാറിന്റെ കീ തിരിച്ചു കിട്ടുന്നു. അപ്പുക്കുട്ടന്റെയും കുടുംബത്തിന്റെയും വിഷമസ്ഥിതി കണ്ട ആള്‍ക്കൂട്ടത്തിലെ രണ്ടു പ്രമുഖര്‍, ടാക്സി ഡ്രൈവറോട് അല്‍പ്പം പണം വാങ്ങി സംഗതി സെറ്റില്‍ ചെയ്യാന്‍ കന്നടയില്‍ ആവശ്യപ്പെടുന്നു. 

പക്ഷെ ടാക്സി ഡ്രൈവര്‍ വഷളന്‍അത് വക വെക്കുന്നില്ല. ഇപ്പോള്‍ ആള്‍ക്കാര്‍ അപ്പുക്കുട്ടന്റെ കൂടെയാണ്. അല്‍പ്പം പെയ്ന്റ് നഷ്ട്ടപ്പെട്ടത് നു ഇത്രയൊന്നും പ്രശ്നം ഉണ്ടാക്കെണ്ടാതില്ല എന്നാണ് എല്ലാവരുടെയും ഉപദേശം. പക്ഷെ അപ്പുക്കുട്ടന്‍ വച്ച് നെറ്റിയ ഇരുന്നൂറു രൂപ അയാള്‍ വാങ്ങുന്നില്ല. 

ആള്‍ക്കൂട്ടത്തിന്റെ ഭാവം മാറുന്നു. അപ്പുക്കുട്ടനോട്‌ പണമൊന്നും കൊടുക്കാതെ തന്നെ യാത്ര തുടരാന്‍ അവര്‍ ആവശ്യപ്പെടുന്നു. തന്റെ കൂടെ ആരുമില്ല എന്ന് ബോധ്യമായ ഡ്രൈവര്‍ വഷളന്‍പതുക്കെ അയയുന്നു. അയാള്‍ അപ്പുക്കുട്ടന്‍ കൊടുത്ത പണം വാങ്ങുന്നു. തിരിച്ചു തന്റെ കാറിനു അരികത്തേക്ക് പോകുന്ന വഷളന്‍ അത് പോലെ തന്നെ തിരിച്ചു വരുന്നു. അയാളുടെ മുഖത്ത് അങ്കലാപ്പ്.

വഷളന്റെ കാറിന്റെ കീ കാണാനില്ല. ബഹളത്തിടയില്‍ അയാള്‍ കാറില്‍ നിന്നും കീ തിരിച്ചു എടുത്തിരുന്നില്ല. ഇപ്പോള്‍ നോക്കുമ്പോള്‍ കീ അവിടെ ഇല്ലത്രെ. 

ഇത്ര നേരവും ഒരു തരിമ്പു പോലും അയയാതെ നിന്നിരുന്ന അയാളുടെ മുഖം ഇപ്പോള്‍ കാറ്റു പോയ ബലൂണ്‍ പോലെ ദൈന്യാമാണ്. അത്ഭുതപ്പെട്ടു നില്‍ക്കുന്ന ആള്‍ക്കൂട്ടം. അവര്‍ എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്. പിന്നെ തങ്ങള്‍ക്ക് ഇവിടെ ഒന്നും ചെയ്യാനില്ല എന്ന ബോധത്തോടെ അവര്‍ പതുക്കെ പിരിഞ്ഞു പോവുന്നു.

തിടുക്കത്തില്‍ തന്റെ മൊബൈല്‍ ഫോണ എടുത്ത് ആരെയൊക്കെയോ വിളിക്കുന്ന ടാക്സി ഡ്രൈവറുടെ വീക്ഷണത്തില്‍ പതുകെ അകന്നകുന്നു പോകുന്ന അപ്പുക്കുട്ടന്റെ കാര്‍. റോഡ്‌ ഇപ്പോള്‍ ഒരു വിധം ശൂന്യമാണ്. ഏകനായി ആരെയോ പ്രതീക്ഷിച്ചെന്ന പോലെ നില്ല്കുന്ന വഷളന്റെയും അകന്നകന്നു പോകുന്ന അപ്പുക്കുട്ടന്റെ വണ്ടിയുടെയും മുകളില്‍ നിന്നുള്ള ദൃശ്യം. അപ്പോള്‍ ടയിട്ടിലുകള്‍ ആരംഭിക്കുന്നു.

സീന്‍ 1-A 

അപ്പുക്കുട്ടന്റെ കാറിനെ അതിവേഗം ഓവര്‍ടയിക്ക് ചെയ്തു പോകുന്ന ഒരു പച്ച ഫോര്‍ഡ് എന്ടവര്‍ അപ്പുക്കുട്ടന്റെ വീക്ഷണത്തില്‍. 

അപ്പുക്കുട്ടനെ വിട്ട്, ക്യാമറ ആ വാഹനത്തെ പിന്തുടരുന്നു. 

ഫോര്‍ഡിന്റെ ഇടതു വശത്തെ വിന്‍ഡോയില്‍ നിന്നുള്ള ഒരു ദൃശ്യം. വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ കറുത്ത ലെതര്‍ ഗ്ലൌസ് ഇട്ട കൈകള്‍ ഫോക്കസ് ചെയ്യുന്ന ക്യാമറ. ആളുടെ മുഖം കാണിക്കുന്നില്ല.

ഡ്രൈവറുടെ കൈകളില്‍ നിന്നും പതുക്കെ സ്റ്റീരിങ്ങ് കബിനെട്ടിലെക്ക് ശ്രദ്ധ തിരിക്കുന്ന ക്യാമറ. അവിടെ ഒരു ID കാര്‍ഡും കാറിന്റെ കീയും കിടക്കുന്നുണ്ട്.

ID കാര്‍ഡിനെ ഫോക്കസ് ചെയ്യുന്ന ക്യാമറ. അത് മുമ്പ് നമ്മള്‍ കണ്ട കോള്‍ സെന്റര്‍ കാബ് ഡ്രൈവര്‍ വഷളന്റെതാണ്.   അപ്പോള്‍ അവിടെ കാണുന്ന കാര്‍ കീയും വഷളന്റെത് തന്നെ ആണെന്ന് വ്യക്തം.  (ഉച്ചസ്ഥായിയില്‍ ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക് ആരംഭിക്കുന്നു. പ്രധാന ടൈറ്റില്‍സ റോള് ചെയ്യാന്‍ തുടങ്ങുന്നു.)

വണ്ടിയുടെ വേഗം പതുക്കെ കുറച്ച് വഷളന്റെ ID ടാഗ് കടന്നെടുക്കുന്ന ഡ്രൈവറുടെ കൈകള്‍ ഫോകസ്. ഒന്ന് ചുഴറ്റി അയാള്‍ അത് വിണ്ടോയിലൂടെ പുറത്തേക്ക് എറിയുന്നു. പെട്ടന്ന് വേഗം കൂട്ടി വണ്ടി മുന്നോട്ടേക്ക് കുതിക്കുമ്പോള്‍ സീന്‍ അവസാനിക്കുന്നു.


സീന്‍ 2 - പകല്‍ - ഉച്ച കഴിഞ്ഞ സമയം
നഗര പ്രാന്തത്തിലെ ഒരു ഇടത്തരം റെസ്റ്റോരന്റ്.

അധികം തിരക്കില്ല. ഭക്ഷണം കഴിച്ചു കൊണ്ട് ടീവി ന്യൂസ്‌ ശ്രദ്ധിക്കുന്ന ആളുകള്‍. ന്യൂസ്‌ റീഡരുടെ ശബ്ദം.

Bangalore city witnessed yet another series of automobile key snatching incidents today, after seven taxi drivers lost car keys last weekend. At least four cab drivers registered complaints today that they lost their keys.

This silly-looking, peculiar kind of theft is taking the city by surprise.It is also interesting to note that,  as of now, no theft of vehicles has been reported by the drivers who have lost their keys. It might look like a prank, but our city reporter ഞാനാരാമോന്‍ has more details.

സ്ക്രീനില്‍ ഞാനാരാമോന്‍

Three of the victims today were call centre cab drivers while the fourth one was driving his own private vehicle. Two drivers I spoke to said they got involved in car-scratching incidents while driving, stopped their cars to negotiate, and later returned to their cars only to find that the keys were missing. Police said it was foolish of the victims part to leave their keys unattended in their cars, and advised the public to be a little more alert while on the road.

ന്യൂസ്‌ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന ആളുകളുടെ ഒരു ദൃശ്യം. അവരുടെ മുഖഭാവങ്ങള്‍. ഞാനാരാമോന്‍ തുടരുന്നു 

In the meanwhile, social media experts have found match in this sequence of events with a Facebook campaign that was kicked off in Britain two years ago. The campaign had asked the general public to steel keys of cab drivers who drive rashly and are least bothered about on-the-road manners.

ഞാനരാമോന്റെ ശബ്ദം ബാക്ഗ്രൌണ്ടില്‍ തുടരുമ്പോള്‍ ഒരു മൂലയില്‍ ഇരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരാളുടെ കൈ തട്ടി ഒരു ഗ്ലാസ്‌ മറിഞ്ഞു വീഴുന്നു. ആളുടെ മുഖം കാണുന്നില്ല. കറുത്ത ലെതര്‍ ഗ്ലൌവ് ധരിച്ച ഇടത്തെ കൈ ഫോക്കസ് ചെയ്യുന്ന ക്യാമറ. 

ഇത് നമ്മള്‍ മുന്പ് കണ്ട ഫോര്‍ഡ് എന്ടവര്‍ ഡ്രൈവര്‍ ആണ്. ഇപ്പോഴും മുഖം വ്യക്തമല്ല. ഞാനാരമോന്റെ ശബ്ദം സ്ക്രീനില്‍ തുടരുമ്പോള്‍ ചെറുപ്പക്കാരന്‍ പതുക്കെ എഴുന്നേല്‍ക്കുന്നു. കാശ് കൊടുത്ത ശേഷം പെട്ടെന്ന് പുറത്തേക്കിറങ്ങുന്ന ആ ചെറുപ്പക്കാരന്‍ വണ്ടിയില്‍ കയറി ഓടിച്ചു പോകുന്നു. ക്യാമറ ഇപ്പോള്‍ ചെറുപ്പക്കാരന്റെ വണ്ടിയെ  പിന്തുടരുകയാണ്. ടൈറ്റില്‍സ് തുടരുന്നു. 

ബാക്ഗ്രൌണ്ടില്‍ ഞാനാരമോന്റെ ശബ്ദം: At least 125 drivers had lost their keys before the police arrested a group of seven youngsters from various part of London after cyber security experts proved that they were behind the online campaign. The youngsters, who were in their late teens, later admitted to the crime and were let off after six months of probation.

Unfortunately, the Bangalore police is yet to take a serious note of these incidents and investigate further. Please be careful with your keys, and, of course, drive safe, and display good manners while on the road. From Koramangala, this is ഞാനരമോന്‍ with cameraman ഷുക്കൂര്‍ അലയിന്‍.



സീന്‍ - 3

ഒരു അപ്പാര്‌ട്ട്മെന്റിന്റെ പാര്‍ക്കിംഗ് ലോട്ടിലെക്ക് കയറുന്ന മുമ്പ് കണ്ട ഫോര്‍ഡ് കാര്‍. ക്യാമറ കാറിനെ ഫോക്കസ് ചെയ്തു കൊണ്ട് മുന്നോട്ട്. ഒരു കോര്‍ണറില്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങുന്ന ചെറുപ്പക്കാരന്റെ ബൂട്സ് ഫോക്കസ് ചെയ്യുന്ന ക്യാമറ. അതിവേഗം പടികള്‍ ചവിട്ടിക്കയറി ചെറുപ്പക്കാരന്‍ മുകളിലേക്ക്.

ഒരു ഫ്ലാറ്റിന്റെ വാതില്‍ തുറന്നു അകത്തു കയറുന്ന ചെറുപ്പക്കാരനെ പുറകിലായി പിന്തുടരുന്ന ക്യാമറ. ഫ്ലാറ്റിനുള്ളിലെ ഒരു മുറിയിലേക്ക് കയറി, കറുത്ത നിറത്തിലുള്ള കാബിനെറ്റ്‌ വലിച്ചു തുറക്കുന്ന ചെറുപ്പക്കാരന്‍. അതില്‍ നിന്നും ചുവന്ന  നിറത്തിലുള്ള ഒരു ചൈന ക്ലേപോട്ട് അയാള്‍ പുറത്തേക്കു എടുക്കുന്നു. 

അയാള്‍ അത് വലിച്ചു തുറന്ന് തന്റെ പോക്കെറ്റില്‍ നിന്നും എന്തോ അതിലേക്ക് നിക്ഷേപിക്കുന്നു. അതിനു ശേഷം തിരിഞ്ഞു നടക്കുന്ന ചെറുപ്പക്കാരന്റെ കാലുകളുടെ ഒരു റിമോട്ട് ഷോട്ട് ... ആ കാലുകള്‍ അകന്നു അകന്നു ഔട്ട്‌ ഓഫ് ഫോക്കസ് ആവുമ്പോള്‍ ക്യാമറ തിരിച്ച് ക്യാബിനെട്ടിലെക്ക്. ചെറുപ്പക്കാരന്‍ അവിടെ വച്ചിട്ടു പോയ ക്ലേ പൊട്ട് ക്യാമറ ഫോക്കസ് ചെയ്യുന്നിടത്ത് Titles അവസാനിക്കുന്നു.

ക്ലേപോട്ടിനെ ഫോക്കസ് ചെയ്യുന്ന ക്യാമറ. അതില്‍ നിറയെ വിവിധ വണ്ടികളുടെ പല തരത്തിലുള്ള  ഇഗ്നിഷന്‍ കീസിന്റെ  ഒരു വന്‍ ശേഖരമാണ്. മ്യൂസിക്‌ ഉച്ചസ്ഥായിയില്‍ ആവുമ്പോള്‍ സീന്‍ അവസാനിക്കുന്നു.


സീന്‍ 4 - സര്‍ജപ്പുര റോഡ്‌ - പകല്‍ 

കേരളത്തില്‍ നിന്നും മത്സ്യവും മറ്റു നാടന്‍ സാധനങ്ങളും കൊണ്ടുവന്നു വില്‍ക്കുന്ന ഒരു കട. അവിടെ കടയുടമ സുകുവേട്ടനും, കൂടെ  ഒരു കസ്റ്റമര്‍ കുട്ടൂസനും.

സുകുവേട്ടന്‍ - ഒരു 32 വയസ്സ്. കണ്ണൂര്കാരന്‍. കുട്ടൂസന്‍ - 28 വയസ്സ്, പരിഷ്ക്കാരിയായ ഒരു ചെറുപ്പക്കാരന്‍. രണ്ടുപേരും   സംസാരിച്ചു കൊണ്ട് നില്‍ക്കുകയാണ്. 

കടയുടെ ഉള്ളില്‍ നിന്നും പുറത്തേക്കുള്ള ദൃശ്യം. രണ്ടുപേരുടെയും കാഴ്ചപ്പാടില്‍ റോഡില്‍ നിന്നും കടയുടെ മുറ്റത്തേക്ക് U-Turn എടുക്കാന്‍ ബദ്ധപ്പെടുന്ന ഒരു ഫോര്‍ഡ് ഫിഗോ. കാര്‍ ഡ്രൈവറുടെ കഷ്ട്ടപ്പാട് കണ്ട് രണ്ടുപേരുടെയും മുഖത്ത് ഒരു നേരിയ ചിരി പരക്കുന്നുണ്ട്.

ഒടുവില്‍,കഷ്ട്ടപ്പെട്ട്, ബുദ്ധിമുട്ടി, കടയുടെ മുന്നില്‍ കൊണ്ട് വന്നു പാര്‍ക്ക് ചെയ്യുന്ന കാര്‍. കാറില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ബാലേട്ടന്‍. ഒരു 32 വയസ്സ്. സമീപത്തെ ഏതോ അപര്‌ട്ട്മെന്റില്‍ നിന്നും വന്ന ഒരു കസ്റ്റമര്‍. 

സുകുവേട്ടന്‍:    എന്താണിത് ബാലേട്ടാ? ഡ്രൈവിംഗ് ഇനിയും ശരിയായില്ലേ? റോഡില്‍ കിടന്നു ബബ്ബബ്ബ കളിക്കുന്നത് കണ്ടല്ലോ!

ഉത്തരമൊന്നും പറയാതെ, ചെറിയ ചമ്മലോടെ കടയിലേക്ക് കയറുന്ന ബാലേട്ടന്‍. 

സുകുവേട്ടന് വിടാനുള്ള ഭാവമില്ല:
"ഒരു 3 ദിവസം നിങ്ങള് അന്റെ കൂടെ ബാ. ഞാന്‍ റെഡി ആക്കിത്തരാം. ബെറുതെ ആ പുത്യ കാറിനെ ഇട്ടു വിഷമിപ്പിക്കാതെ."

ബാലേട്ടന്‍: നിങ്ങള് ഭയങ്കരാപ്പാ......അടുത്ത് നില്‍ക്കുന്ന കുട്ടൂസനോട്, അല്‍പ്പം ബഹുമാനപൂര്‍വ്വം സുകുവേട്ടനെ കുറിച്ച്:

"ഭയങ്കര ഡ്രൈവിങ്ങാ.  ആക്സിടെന്റ്റ് ഒക്കെ പറ്റീട്ടുണ്ട്! ആ കാലിലൊക്കെ കമ്പിയാ..."

ചെറുതായി ചമ്മുന്ന സുകുവേട്ടന്‍. വിഷയം മാറ്റാന്‍ അയാള്‍ ബലെട്ടനൊട് കുട്ടൂസനെ ചൂണ്ടി: 

"അല്ല നിങ്ങക്കരിയോ കുട്ടൂസനെ? മലപ്പുറംകാരനാ....ലണ്ടനില്‍ ആയിരുന്നു.....ഇപ്പൊ ഇവിടെ വിപ്രോയില്‍ ജോലി ചെയ്യുന്നു..." 

കുട്ടൂസന്റെ കൈ പിടിച്ചു കുലുക്കുന്ന ബാലേട്ടന്‍......അവരുടെ വീക്ഷണകോണില്‍  റോഡിലൂടെ ചീറിപ്പായുന്ന വണ്ടികള്‍....

(തുടരും......)
  

2 comments:

  1. ഒരു നല്ല ചരട് (good thread) .. വികസിച്ചു വരുമ്പോള്‍ എന്താവുമോ എന്തോ ...ബാലേട്ടന്‍ റോക്ക്സ്

    ReplyDelete
  2. നന്നായിട്ടുണ്ട് ബാലേട്ടാ. വിശദവും വ്യക്തവുമായ അഭിപ്രായം കഥ പൂര്‍ണമായ ശേഷം പറയാം. ആള്‍ ദ ബെസ്റ്റ്.

    ReplyDelete