3/12/13

KOTTAYAM VINU ACHAAYAN

കോട്ടയം വിനു അച്ചായൻ
A prequel to THE GHOSTS OF KROORAMANGALA

സീന്‍ 1

ടൈം ലൈനില്‍ വന്നു നില്‍ക്കുന്ന ഒരു ബസ്‌. അതില്‍ നിന്നും പതുക്കെ ഇറങ്ങുന്ന ഒരു ചെറുപ്പക്കാരന്‍. കാലിലെ കറുത്ത ബാറ്റ ഷൂവില്‍ തുടങ്ങി മുഖത്തെ റെബാന്‍  ഗ്ലാസില്‍ അവസാനിക്കുന്ന ക്യാമറ. വെളുത്ത മുണ്ടും ഷര്‍ട്ടും വേഷം. ചുമലില്‍ ഒരു തോര്‍ത്ത് മുണ്ട്.

ബസ്‌ സ്റൊപ്പിന്റെ ഓരത്ത് ബീഡി വലിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന മുനു പീവി. ബസ്സില്‍ വന്നിറങ്ങിയ ചെറുപ്പക്കാരനെ കണ്ട അവന്‍ ഒന്ന് ഞെട്ടുന്നു. പിന്നെ പതുക്കെ മന്ത്രിക്കുന്നു: കോട്ടയം വിനു അച്ചായൻ !!

ടൈറ്റിലുകള്‍ തെളിയുമ്പോള്‍ TL മാര്‍ക്കറ്റ്‌ റോഡിലൂടെ കൂവി വിളിച്ചു കൊണ്ട് ഓടുന്ന മുനു: "വിനു അച്ചായൻ  വന്നേ ... കോട്ടയം വിനു അച്ചായൻ  വന്നേ ..."

ഒരു നിമിഷം സ്തബ്ധമാവുന്ന ടൈം ലൈന്‍.

മ്യൂസിക്ക്

സീന്‍ 2 

ബാലേട്ടന്റെ ബ്ലോഗ്‌ ഗോഡൌണ്‍ 

ഗോടൌണില്‍ പെയിജ് വ്യൂസ് നിറച്ച ചാക്കുകള്‍ അടുക്കി വെക്കുന്ന വിക്ക്രമുത്തു. ഉറച്ച ശരീരം - മസിലുകള്‍ - ഒരു ബ്ലോഗ്‌ ചുമട്ടുകാരന് ചേര്‍ന്ന ശരീര പ്രകൃതി.

ഓടി ഓടി കിതച്ചു ഗോഡൌണിന്റെ മുന്നില്‍ എത്തുന്ന മുനു. അവന്റെ പുറകെ വേറെ കുറെ ആളുകള്‍. വാര്‍ത്ത കേട്ട് ഞെട്ടുന്ന ബാലേട്ടന്‍. അയാള്‍ തന്റെ സീറ്റില്‍ ഇരുന്നു വികാര വിക്ഷോഭം കാരണം കൈകള്‍ തിരുമ്മുന്നു.

ഗോഡൌണിലേക്ക് കടന്നു വരുന്ന വിനു അച്ചായൻ. രൂക്ഷമായ മുഖഭാവം.

അച്ചായൻ  ബാലേട്ടനെ സമീപിച്ചു കൊണ്ട്: "ബാലേട്ടാ, നിങ്ങള് ഫെയിമസ് ആവാന്‍  വേണ്ടിയാ ഞാന്‍ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തി ഫെയിസ്ബുക്ക് ജയിലില്‍ ഏഴു വര്ഷം കിടന്നത്. എനിക്ക് എന്റെ പങ്കു പെയിജ് വ്യൂസ് കിട്ടണം.

ബാലേട്ടന്റെ മുഖത്ത് പുച്ചം. അയാള്‍ മുത്തുനെ കണ്ണ് കാണിക്കുന്നു.

മുത്തു മുന്നോട്ടു വന്നു വിനു അച്ചായനെ പുറകോട്ടു തള്ളിക്കൊണ്ട്: "തടി കേടാവണ്ട എങ്കില്‍ സ്ഥലം വിട്ടോ. തനിക്ക് ഇവിടെ പെയിജ് വ്യൂസ് ഒന്നും ഇല്ല."

മുത്തുന്റെ മുഖത്ത് ആഞ്ഞൊരു പടക്കം പൊട്ടിക്കുന്ന അച്ചായൻ. തെറിച്ചു പോകുന്ന മുത്തു.

ഗോഡൌണിന്റെ നാല് ഭാഗത്ത് നിന്നും അച്ചായനെ സമീപിക്കുന്ന ബാലേട്ടന്റെ ബ്ലോഗ്‌ തൊഴിലാളികള്‍.....പൊരിഞ്ഞ സംഘട്ടനം....ഒരു ബ്ലോഗ്‌ ചാക്കിന്റെ മറവില്‍ ഒളിച്ച് നിന്ന് സംഭവം വീക്ഷിക്കുന്ന ബാലേട്ടന്‍. കളി കൈ വിട്ടു പോവുകയാണ്.

തിരക്കിട്ട് പോലീസിനു ഫോണ്‍ ചെയ്യുന്ന ബാലേട്ടന്‍. അച്ചായന്റെ ഒരു അടിയില്‍ ഫോണ്‍ തെറിച്ചു പോകുന്നു.

ഒരു ഇരമ്പലോടെ വന്നു നില്‍ക്കുന്ന പോലീസ് ജീപ്പ്. അതില്‍ നിന്നും ഇന്‍സ്പെക്ടര്‍ ഷുക്കൂര്‍ അലയിന്‍ പുറത്തേക്ക്.

ചുറ്റും നോക്കി നില്‍ക്കുന്ന ആളുകള്‍ക്ക് ഇടയിലൂടെ കയ്യില്‍ വിലങ്ങുകലുമായി വിനു അച്ചായൻ ജീപ്പിനു ഉള്ളിലേക്ക്.

സീന്‍ 3 - പോലീസ് സ്റ്റേഷന്‍.

ഫാദര്‍ നെട്ടൂരാൻമാന്നാർ മത്തായി,  വക്കീല്‍ രാഹുൽ ചന്ദ്രൻ  എന്നിവര്‍ ഇന്സ്പെക്ടരുമായി സംസാരിക്കുന്നു.  അച്ചായനെ കേസില്‍ പെടുത്താതെ ഇറക്കി തരാന്‍ അഭ്യര്ത്തിക്കുന്ന ഫാദര്‍ നെട്ടൂരാൻ.

ഒടുവില്‍ കേസ് ഒന്നും ഇല്ലാതെ ഇറങ്ങുന്ന വിനു അച്ചായൻ. എല്ലാവരും പുറത്തേക്ക് നടക്കുന്നു.



സീന്‍ 4 - രാത്രി, പള്ളി മേട - ഫാദര്‍ നെട്ടൂരാന്‍റെ മുറി, ഫാദര്‍. വിനു അച്ചായൻമാന്നാർ മത്തായി.

നെട്ടൂരാന്റെ മുഖം ക്ലോസപ്പ്. അദ്ദെഹത്തിന്റെ വാക്കുകള്‍: "ഒരു 25 കൊല്ലം മുമ്പ്, ഒരു തണുത്ത ഡിസംബര്‍ സന്ധ്യയില്‍ ഓര്‍ക്കുട്ട് സായിപ്പിന്റെ അന്ത്യ കൂദാശയില്‍ പങ്കെടുത്തു വരുമ്പോ, ടൈം ലൈനിലെ ഓടയില്‍ നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചില്‍. 

........അവനെ എടുത്തു കൊണ്ട് വന്നു പള്ളിമേടയില്‍ താമസിപ്പിച്ചു. പഠിപ്പിച്ചു, ഒരു വലിയ ബ്ലോഗര്‍ ആക്കാനായിരുന്നു മോഹം. 


..........എന്നാല്‍ അവനു താല്‍പ്പര്യം ടൈം ലൈനില്‍ തല്ലു കൂടി നടക്കാനും ഫെയിസ് ബുക്കില്‍ ലൈക്‌ തെണ്ടി അലയാനും ആയിരുന്നു....."

അച്ചായന്റെ മുഖം. അവിടെ സങ്കടവും പാശ്ചാത്തപവും ഇടകലര്‍ന്നു വരുന്നു. നിറഞ്ഞ കണ്ണുകള്‍.....


CLICK HERE TO KNOW WHAT HAPPENS TO ACHAAYAN IN THE COMING DAYS


******


1 comment:

  1. ഞാന്‍ കേസുകൊടുക്കും

    ReplyDelete